കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി റിഫൈനറിയിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി

  • 03/05/2025

 


കുവൈറ്റ് സിറ്റി : കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി റിഫൈനറിയിൽ തീപിടുത്തത്തിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി , മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റിൽ കഴിഞ്ഞദിവസമുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി, മലപ്പുറം ബി.പി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യൻ മകൻ പ്രകാശൻ (50) ആണ് മരിച്ചത്. തീപിടുത്തത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. കുറച്ചുദിവസം മുൻപാണ് ഭാര്യയും മകളും കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയത്. KNPC യുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലാണ് പ്രകാശൻ ജോലിചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ സലിം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News