നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 05/05/2025



കുവൈത്ത് സിറ്റി: മെയ് മാസത്തിൽ നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് കുവൈത്ത് സാക്ഷ്യം വഹിക്കുമെന്ന് 
അൽ അജ്‍രി സയന്റിഫിക് സെന്‍റര്‍ അറിയിച്ചു. മെയ് 4 ഞായറാഴ്ച, ചന്ദ്രൻ ചൊവ്വ ഗ്രഹവുമായി സംയോജിക്കുന്നതോടെയാണ് ഇത് ആരംഭിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡെൽറ്റ അക്വാറിഡ് ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് സെന്‍റര്‍ വിശദീകരിച്ചു. കിഴക്കൻ ചക്രവാളത്തിൽ അതിന്റെ പ്രഭാവകേന്ദ്രം ഉദിച്ചതിന് ശേഷം, ഏകദേശം രാത്രി 1:22 ന് ശേഷം കുവൈത്ത് സിറ്റിയിൽ നിന്ന് ഇത് കാണാൻ കഴിയും. മെയ് മാസത്തിൽ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിൽ ഏറ്റവും അകലെയുള്ള അപോജിയിൽ എത്തുമെന്നും, മെയ് 11 ന് മറ്റ് സമയങ്ങളേക്കാൾ അൽപ്പം ചെറുതായി കാണപ്പെടുമെന്നും സെന്റർ സൂചിപ്പിച്ചു. അടുത്ത ദിവസം, വടക്കൻ അർദ്ധഗോളത്തിൽ ഫ്ലവർ മൂൺ എന്നറിയപ്പെടുന്ന പൂർണ്ണചന്ദ്രൻ ദൃശ്യമാകും. മെയ് 22 ന് ചന്ദ്രൻ ശനി ഗ്രഹവുമായി സംയോജിക്കുമെന്നും, അവ തമ്മിൽ 28.2 ഡിഗ്രി അകലത്തിൽ അടുത്തുവരുമെന്നും സെന്‍റര്‍ അറിയിച്ചു.

Related News