അസ്ഥിര കാലാവസ്ഥ; വെള്ളിയാഴ്ച വൈകുന്നേരംവരെ തുടരും

  • 06/05/2025

 


കുവൈത്ത് സിറ്റി: രാജ്യത്ത് മണിക്കൂറിൽ 60 കിലോമീറ്ററിൽ അധികം വേഗതയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശക്തമായ പൊടിക്കാറ്റ് മൂലം ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കുകയും കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഈ കാറ്റുള്ള കാലാവസ്ഥ വെള്ളിയാഴ്ച വൈകുന്നേരം വരെ തുടരാൻ സാധ്യതയുണ്ട്. അസ്ഥിരവും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ കാലാവസ്ഥയുള്ള 'സറായത്ത്' എന്നറിയപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഹൈവേകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉയർന്നുവരുന്ന തിരമാലകളെക്കുറിച്ച് നാവികർ ശ്രദ്ധാലുവായിരിക്കണമെന്നും അൽ അലി അഭ്യർത്ഥിച്ചു.

Related News