വാരാന്ത്യത്തിൽ വീണ്ടും പൊടിക്കാറ്റ്; ശനിയാഴ്ചവരെ തുടരും

  • 07/05/2025

 


കുവൈത്ത് സിറ്റി: ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാജ്യത്തുടനീളം ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ മുതൽ കാറ്റിന്‍റെ ശക്തി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ താൽക്കാലിക ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. പകൽ സമയങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 55 കിലോമീറ്ററിൽ അധികമാകാൻ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കാൻ ഇടയാക്കും. രാത്രിയിൽ കാറ്റിൻ്റെ ശക്തി നേരിയ തോതിൽ കുറഞ്ഞേക്കാം എങ്കിലും, ചില പ്രദേശങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അൽ അലി കൂട്ടിച്ചേർത്തു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, ആറടിയിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ യാത്രക്കാർക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News