സാൽമിയയിൽ അപ്പാർട്മെന്റിൽ തീപിടുത്തം; മരിച്ചത് കോട്ടയം സ്വദേശി

  • 09/05/2025

 


കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം സാൽമിയയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത് കോട്ടയം ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ ജോജി ജോസഫ് (50). സാൽമിയ, അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ജോജി ജോസഫിനെ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. മൃതദേഹം കെ കെ എം എ മാഗ്നെറ് ടീമിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു നടക്കും. ഭാര്യ ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവൈത്ത്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.

Related News