പൊതുസ്ഥലത്ത് ഫോട്ടോഗ്രാഫി കുറ്റകരമല്ല, ഹിജാബ് സ്വകാര്യതാ കേസിൽ ഫോട്ടോഗ്രാഫറെ കുറ്റവിമുക്തനാക്കി

  • 09/05/2025



കുവൈത്ത് സിറ്റി: സമ്മതമില്ലാതെ രണ്ട് വനിതാ ആരാധകരുടെ ചിത്രങ്ങൾ പകർത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സ്പോർട്സ് ഫോട്ടോഗ്രാഫറെ വെറുതെ വിട്ട കീഴ്‌ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. ഒരു വിദേശ കായിക ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടെ തങ്ങളെ അറിയാതെ ചിത്രീകരിച്ചെന്നും പിന്നീട് ഫോട്ടോഗ്രാഫറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആ ചിത്രങ്ങൾ കണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ട് സ്ത്രീകൾ പരാതി നൽകിയതോടെയാണ് കേസ് ആരംഭിച്ചത്. 

കുവൈത്തിൽ സാധാരണയായി ഹിജാബ് ധരിക്കുന്ന തങ്ങൾ ദൃശ്യങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനാൽ ഇത് അപകീർത്തികരമാണെന്നുമായിരുന്നു സ്ത്രീകളുടെ വാദിച്ചു. പൊതുസ്ഥലത്ത് വ്യക്തികളെ ഫോട്ടോയെടുക്കുന്നത് ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് കാസേഷൻ കോടതിയുടെ വിധികൾ ഉന്നയിച്ച് അഭിഭാഷകൻ നവാഫ് അൽ വഹിബ് കോടതിയിൽ വാദിച്ചു. ഒരു കുറ്റം സ്ഥാപിക്കാൻ ആവശ്യമായ നിയമപരമായ ഘടകങ്ങൾ ഈ കേസിൽ ഇല്ലെന്നും അദ്ദേഹം വാദിച്ചു.

Related News