സബാഹ് അൽ സലേമില്‍ പരിശോധന; നിരവധി നിയമലംഘകര്‍ അറസ്റ്റിൽ

  • 10/05/2025



കുവൈത്ത് സിറ്റി: സബാഹ് അൽ സലേം പ്രദേശത്ത് നടന്ന സമഗ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിനില്‍ 804 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസ്‌ക്യൂ പൊലീസ്, സെൻട്രൽ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഓപ്പറേഷൻസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ, വനിതാ പൊലീസ് എന്നിവരെ പ്രതിനിധീകരിച്ച് ട്രാഫിക്, ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടറിന്‍റെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കിയത്. 

താമസ, തൊഴിൽ നിയമം ലംഘിച്ച ആറ് പേരെയും, 10 പിടികിട്ടാപ്പുള്ളികളെയും, തിരിച്ചറിയൽ രേഖകളില്ലാത്ത അഞ്ച് പേരെയും, അസ്വാഭാവികമായ അവസ്ഥയിലുള്ള ഒരാളെയും അറസ്റ്റ് ചെയ്തു. കൂടാതെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ആറ് വാഹനങ്ങൾ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ അറസ്റ്റ് ചെയ്യാനും നിയമവാഴ്ച നടപ്പാക്കാനും രാജ്യത്തെ എല്ലാ മേഖലകളിലും തങ്ങളുടെ ക്യാമ്പയിനുകൾ തുടരുകയാണെന്നും, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു

Related News