പക്ഷി മാർക്കറ്റിൽ പരിശോധന; രണ്ട് കടകൾ അടച്ചുപൂട്ടി

  • 11/05/2025



കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ടീം അടുത്തിടെ അൽ റായി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബേഡ് മാർക്കറ്റിലെ കടകളിൽ ഒരു സംയുക്ത പരിശോധന നടത്തി. എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഈ നടപടി സ്വീകരിച്ചത്. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നിയമങ്ങൾ നടപ്പാക്കുകയുമായിരുന്നു ലക്ഷ്യം.

വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്താനും മുനിസിപ്പൽ നിയമങ്ങളും നിയന്ത്രണങ്ങളും, പ്രത്യേകിച്ച് വ്യാവസായിക മേഖലകളിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ കാമ്പയിൻ എന്ന് ക്യാപിറ്റൽ, ജഹ്‌റ ഗവർണറേറ്റുകളുടെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനീയർ നിസാർ അൽ അവാദ് പറഞ്ഞു. കാമ്പയിനിന്റെ ഫലമായി രണ്ട് കടകൾ അടച്ചുപൂട്ടുകയും ഒമ്പത് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. മുനിസിപ്പൽ ലൈസൻസില്ലാതെ കട നടത്തുക, അനധികൃത തെരുവോര കച്ചവടം എന്നിവ ഇതിൽ ഉൾപ്പെടുന്നു

Related News