താമസ, തൊഴിൽ നിയമം ലംഘിച്ച 440 പേർ അറസ്റ്റിൽ

  • 12/05/2025



കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ പിടികൂടാനുള്ള തുടർച്ചയായ സുരക്ഷാ നടപടികളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് എല്ലാ ഗവർണറേറ്റുകളിലും ശക്തമായ സുരക്ഷാ ക്യാമ്പയിനുകൾ നടത്തി. ഏപ്രിൽ 30 നും മെയ് 9 നും ഇടയിലാണ് പരിശോധനകൾ നടന്നത്. ക്യാമ്പയിനിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 440 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുക, രേഖകളില്ലാത്ത താമസക്കാരുടെ സ്ഥിതി നിരീക്ഷിക്കുക, താമസവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തടയുക, രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര സുരക്ഷാ നടപടികളുടെ ഭാഗമായിരുന്നു ക്യാമ്പയിൻ. അറസ്റ്റിലായ വ്യക്തികൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

Related News