വൻ മയക്കുമരുന്ന് ശേഖരവും നിർമ്മാണോപകരണങ്ങളും പിടികൂടി

  • 13/05/2025

 


കുവൈത്ത് സിറ്റി: വലിയ അളവിൽ മയക്കുമരുന്നുകളും മാനസികോത്തേജക വസ്തുക്കളുമായി ഒരു ബിദൂനിയെ പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ - ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ കംബാറ്റിംഗ് ഡ്രഗ്സ് നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ അറസ്റ്റിലായത്. റെയ്ഡിനിടെ, ഏകദേശം 115,000 ലധികം ലിറിക്ക ഗുളികകൾ, 5 കിലോഗ്രാം ലിറിക്ക പൊടി, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ അധികൃതർ പിടിച്ചെടുത്തു. കൂടാതെ, മയക്കുമരുന്നുകളുടെ നിർമ്മാണത്തിനും തയ്യാറാക്കലിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും, പ്രതിയുടെ പക്കൽ നിന്ന് വെടിമരുന്നുകളും കണ്ടെടുത്തു. പ്രതിയെയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളെയും നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.

Related News