മംഗഫ് തീപിടിത്ത കേസിൽ മൂന്ന് പ്രതികൾക്ക് ശിക്ഷ

  • 13/05/2025



കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്ത കേസിൽ മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം തടവിന് ശിക്ഷ വിധിച്ചു. കൂടാതെ, കള്ളസാക്ഷ്യം പറഞ്ഞതിന് രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും, ഒളിവിൽ പോയ ഒരാളെ ഒളിപ്പിച്ചതിന് മറ്റ് നാല് പേർക്ക് ഒരു വർഷം തടവും വിധിച്ചു. കൗൺസിലർ അൻവർ ബസ്താക്കി അധ്യക്ഷനായ മിസ്‌ഡിമീനർ കോടതിയാണ് ശിക്ഷ വിധിച്ചത്.

മംഗഫിലെ ഒരു കമ്പനിയുടെ ലേബർ ക്യാമ്പിലാണ്  തീപിടിത്തം ഉണ്ടായത്. കേസ് അപ്രതീക്ഷിതമായ അപകടം എന്ന നിലയിലാണ് സാങ്കേതിക റിപ്പോർട്ടുകൾ പ്രകാരം കുറ്റകരമായൊരു ഉദ്ദേശശക്തിയില്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫെലനി കുറ്റമായത് മാറ്റി മിസ്ഡിമീനർ കുറ്റമായി രേഖപ്പെടുത്തി. പബ്ലിക് പ്രോസിക്യൂഷൻ കേസിനെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേയ്ക്കാണ് കൈമാറിയത്. ഇതിനുമുമ്പ്, പിടിയിലായിരുന്ന എട്ടുപേർക്ക് ഓരോരുത്തർക്കും കെഡി 300 വീതം ജാമ്യത്തിൽ ജുഡീഷ്യൽ കോടതിയുടെ ഉത്തരവിലൂടെ മോചനം ലഭിച്ചു. മോചിതരിൽ ഒരാൾ കുവൈത്തിയും, മൂന്നുപേർ ഇന്ത്യൻ പൗരന്മാരും, നാലുപേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്. 2024 ജൂൺ 12-ന് നടന്ന അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എൻബിറ്റിസി കമ്പനി ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന 196 തൊഴിലാളികളാണ്  കെട്ടിടത്തിൽ താമസിച്ചിരുന്നത്. 

Related News