എടിഎം മോഷണം നടത്താൻ ശ്രമിച്ചവർക്കായി ഊർജിത അന്വേഷണം

  • 15/05/2025



കുവൈത്ത് സിറ്റി: ഇഷ്ബിലിയ പ്രദേശത്തെ ഒരു പ്രാദേശിക ബാങ്കിൻ്റെ എടിഎമ്മിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് അജ്ഞാത വ്യക്തികൾക്കായി തിരച്ചിൽ ആരംഭിച്ച് ഫർവാനിയ ഡിറ്റക്ടീവുകൾ. പ്രതികളെയും പരാജയപ്പെട്ട കവർച്ചയിൽ അവർ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിയാൻ അധികൃതർ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഇഷ്ബിലിയയിൽ എടിഎം മോഷണശ്രമം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചു. സംഭവസ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് വ്യക്തികൾ എടിഎം മെഷീനിൽ ഇടിക്കുകയും അത് തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തി. എന്നാൽ, അവരുടെ ശ്രമം വിജയിച്ചില്ല, ഇതോടെ അവർ രക്ഷപെടുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Related News