ബലി പെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ

  • 18/05/2025


കുവൈത്ത് സിറ്റി: ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ വർഷത്തെ അറഫാ ദിനം 2025 ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കും. ചന്ദ്രൻ അസ്തമിച്ചതിന് ശേഷം പുതിയ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്ന ദിവസമായ 2025 മെയ് 27 ന്, ദുൽഖഅദ ആയിരിക്കും. കുവൈത്ത് ആകാശത്ത് 43 മിനിറ്റ് വരെ ഈ ചന്ദ്രക്കല കാണാൻ കഴിയും. അറബ്, ഇസ്ലാമിക രാജ്യ തലസ്ഥാനങ്ങളിൽ ഇത് 40 മുതൽ 58 മിനിറ്റ് വരെ ദൃശ്യമാകും. 1446 ലെ ഈദുൽ അദ്ഹ 2025 ജൂൺ 6 ന് വെള്ളിയാഴ്ച ആയിരിക്കും എന്നും സെന്റർ അറിയിച്ചു.

Related News