ഭീകരതക്കെതിരെ ഇന്ത്യ; ‘ഓപ്പറേഷൻ സിന്ദൂർ’ പ്രതിനിധി സംഘം കുവൈത്തിലെത്തും

  • 19/05/2025


കുവൈറ്റ് സിറ്റി : രാജ്യാന്തര തലത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻരൂപീകരിക്കപ്പെട്ടിരിക്കുന്ന പ്രതിനിധി സംഘം കുവൈത്തിലും എത്തും. ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്‌ഷ്യം.

കുവൈത്തിൽ എത്തുന്ന ഒന്നാം പ്രതിനിധി സംഘത്തെ നയിക്കുന്നത് ബൈജയന്ത് പാണ്ട എംപിയാണ്. ഈ സംഘത്തിൽ ഡോ. നിഷികാന്ത് ദുബെ എംപി, ഫങ്‌നോൺ കൊന്യാക് എംപി, രേഖ ശർമ്മ എംപി, അസദുദ്ദീൻ ഒവൈസി എംപി, സത്നാം സിംഗ് സന്ധു എംപി,ഗുലാം നബി ആസാദ്, ആംബ്. ഹർഷ് ശ്രിംഗ്ല എന്നിവരാണ് സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ എന്നീ രാജ്യങ്ങളിൽ എത്തുന്നത്. സംഘം മെയ് 24 നാണ് കുവൈത്തടക്കമുള്ള രാജ്യങ്ങളിൽ എത്തുന്നത്. 22, 23 തിയതികളിൽ സംഘം വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട്, ജൂൺ ആദ്യവാരത്തിൽ തിരിച്ചെത്തും.

Related News