13 വയസ്സുകാരിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ സ്റ്റോർ‌ ജീവനക്കാരൻ അറസ്റ്റിൽ

  • 21/05/2025



കുവൈത്ത് സിറ്റി: 13 വയസ്സുകാരിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഒരു പലചരക്ക് കടയിലെ ജീവനക്കാരനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹവല്ലി പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കുട്ടി കടയിൽ നിന്ന് കുറച്ച് മധുരപലഹാരങ്ങൾ എടുത്ത് പണം നൽകാതെ പോകാൻ ശ്രമിച്ചതോടെയാണ് സംഭവം ആരംഭിച്ചത്. പിന്നീട് ഈ സംഭവം ഉപയോഗിച്ച് ജീവനക്കാരൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രവാസിയായ പെൺകുട്ടിയുടെ പിതാവിന് അയൽവാസികളാണ് വിവരം നൽകിയത്. മകളെ കടയിലെ ജീവനക്കാരൻ തടഞ്ഞുവച്ചിരിക്കുന്നതും അവൾ കരയുന്നതും കണ്ടാണ് അയൽവാസികൾ വിവരം അറിയിച്ചത്.

തലേദിവസം ജീവനക്കാരൻ തന്നെ ചോദ്യം ചെയ്യുകയും പണം നൽകാതെ മധുരപലഹാരങ്ങൾ എടുത്തുവെന്ന് ആരോപിക്കുകയും ചെയ്തതായി പെൺകുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് അയാൾ അവളുടെ ബാഗിൽ നിന്ന് ബലമായി പണം എടുക്കുകയും എല്ലാ ദിവസവും തിരികെ വന്നില്ലെങ്കിൽ പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞു. സംഭവദിവസം അവൾ അയാളുടെ ആവശ്യം അനുസരിച്ചെങ്കിലും, കടയിലെ നിരീക്ഷണ ക്യാമറകളുടെ കാഴ്ചയിൽ നിന്ന് മാറിനിൽക്കാൻ അയാൾ നിർദ്ദേശിച്ചു. ഭയന്നുപോയ അവൾ നിലവിളിച്ചു, ഇത് വഴിപോക്കരെ ഇടപെടാൻ പ്രേരിപ്പിച്ചത്. ഹവല്ലി ഡിറ്റക്ടീവുകൾ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Related News