28000 കുപ്പി ബിയർ എനർജി ഡ്രിങ്ക്‌ എന്നപേരിൽ കടത്തി, പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 22/05/2025

  


കുവൈത്ത് സിറ്റി: 28,000ത്തിലധികം കുപ്പി മദ്യം വിയറ്റ്നാമിൽ നിന്ന് കടത്തിയ കേസിൽ ഒരു കുവൈത്ത് പൗരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് അപ്പീൽ കോടതി. ഷോർസ് സൗദ് അൽ സാനിയ, താരിഖ് മെത്‌വാലി എന്നിവരടങ്ങിയ കൗൺസിലർ നാസർ സലേം അൽ-ഹായിദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അതേസമയം, കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടു. കുവൈത്ത് നിയമം ലംഘിച്ചും ആവശ്യമായ കസ്റ്റംസ് തീരുവ നൽകാതെയും ബിയർ അനധികൃതമായി കുവൈത്തിലേക്ക് ഇറക്കുമതി ചെയ്തതിന് അഞ്ച് പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തിരുന്നു. 

ഒരു കസ്റ്റംസ് ഇൻസ്പെക്ടറുടെ മൊഴി പ്രകാരം, വിയറ്റ്നാമിൽ നിന്ന് എത്തിയ ഒരു കണ്ടെയ്നറിൽ എനർജി ഡ്രിങ്കുകളാണ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പരിശോധനയിൽ എനർജി ഡ്രിങ്കുകളായി ലേബൽ ചെയ്ത കാർഡ്ബോർഡ് പെട്ടികളിൽ ബിയർ കാനുകൾ കണ്ടെത്തി. തുടർന്ന് കണ്ടെയ്നർ സീൽ ചെയ്യുകയും മയക്കുമരുന്ന് വിരുദ്ധ വകുപ്പുമായി ഏകോപിപ്പിച്ചുള്ള ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്യുകയും ചെയ്തു. ഈ കെണിയിൽ ഷിപ്പ്‌മെന്റ് സ്വീകരിക്കുന്ന കമ്പനിയുടെ ഉടമയായ പ്രധാന പ്രതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News