കുവൈത്തിൽ കുളമ്പു രോ​ഗം ബാധിച്ച് ചത്തത് 192 പശുക്കൾ

  • 22/05/2025



കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAFRI) സന്ദർശിച്ച് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം. ഡയറക്ടർ ജനറൽ സലേം അൽ ഹായിയുമായും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനപ്പെട്ട നിരവധി പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും നിലവിൽ ചില ഫാമുകളെ ബാധിച്ചിരിക്കുന്ന കുളമ്പുരോഗ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

ഫാമുകളിലെയും കൈവശമുള്ള സ്ഥലങ്ങളിലെയും നിയമലംഘനങ്ങൾക്കെതിരെ നിയമം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം, കൈവശമുള്ളവയെ നിയന്ത്രിക്കുന്ന കരാറുകളിലെ നിബന്ധനകൾ പാലിക്കൽ, പ്രധാന റോഡുകളിലും പുതിയ നഗരങ്ങളിലുമുള്ള സൗന്ദര്യവൽക്കരണ പദ്ധതികളുമായി ബന്ധപ്പെട്ട് അതോറിറ്റിയുടെ ആവശ്യങ്ങൾ നിറവേറ്റൽ എന്നിവയും മന്ത്രി സംസാരിച്ചു. അതേസമയം, അടുത്തയാഴ്ച കുളമ്പുരോ​ഗ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിൽ, അതോറിറ്റിയുടെ വെറ്ററിനറി, സാങ്കേതിക ടീമുകൾ ഫാമുടമകളുമായി സഹകരിച്ച് നിലവിലെ സാഹചര്യം നിരീക്ഷിക്കുകയും പ്രതിരോധ, ചികിത്സാ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നത് തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

കുളമ്പുരോ​ഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സുലൈബിയ ഫാമുകളിലെ കന്നുകാലികളുടെ എണ്ണം 22,673 ആയി. ഇതിൽ 12,854 കന്നുകാലികൾക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് കന്നുകാലിക്കൂട്ടത്തിന്റെ പകുതിയിലധികം വരും. രോ​ഗം ബാധിച്ച് ചത്തത് 192 പശുക്കളാണ്.

Related News