ജലീബ് അൽ ഷുവൈക്കിൽ പരിശോധന; താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 24 പേര്‍ അറസ്റ്റിൽ

  • 22/05/2025


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ തീവ്രമായ സുരക്ഷാ, ട്രാഫിക് പരിശോധനയിൽ 359 ട്രാഫിക് നിയമലംഘനങ്ങൾക്ക് ടിക്കറ്റുകൾ നൽകി. കൂടാതെ, രാജ്യത്തെ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 24 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത അഞ്ച് പേരെയും ഒളിവിലായിരുന്ന 12 പേരെയും വാറണ്ടുള്ള ഒമ്പത് പേരെയും പിടികൂടി. സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വെച്ചതിന് ഒരാളെയും അറസ്റ്റ് ചെയ്തു. 

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒരു വാഹനം പിടിച്ചെടുക്കുകയും, വാറണ്ടുള്ള രണ്ട് മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ക്രിമിനൽ കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ഒരാളും പരിശോധനയില്‍ കുടുങ്ങി. എല്ലാത്തരം നിയമലംഘനങ്ങളെയും ചെറുക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷാ, ട്രാഫിക് പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് എന്തെങ്കിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.

Related News