എല്ലാ ​ഗവർണറേറ്റുകളിലും പരിശോധന; 16,209 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി, നിരവധി അറസ്റ്റ്

  • 26/05/2025



കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിൽ നടത്തിയ ട്രാഫിക് പരിശോധനകളിൽ 16,209 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി പൊതു ട്രാഫിക് വിഭാഗം അറിയിച്ചു. ഈ ശ്രമങ്ങളുടെ ഭാഗമായി, 32 അശ്രദ്ധരായ ഡ്രൈവർമാരെ മുൻകരുതൽ തടങ്കലിൽ വെക്കുകയും 36 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കൂടാതെ, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് 36 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വെച്ചതിന് 2 പേരെയും, അസ്വാഭാവിക സാഹചര്യത്തിൽ 3 പേരെയും, റെസിഡൻസി കാലാവധി കഴിഞ്ഞ 76 പേരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് ഒരാളെയും, തിരിച്ചറിയൽ രേഖയില്ലാത്ത 3 പേരെയും, ഒരു വഴിയോര കച്ചവടക്കാരനെയും പിടികൂടിയിട്ടുണ്ട്. കൂടാതെ, അറസ്റ്റ് വാറണ്ടുകളിലോ ഹാജരാകാത്ത കേസുകളിലോ ആവശ്യപ്പെട്ട 38 പേരെ അധികാരികൾ പിടികൂടി. ജുഡീഷ്യൽ തടങ്കൽ, മോഷണം, ഹിറ്റ് ആൻഡ് റൺ കേസുകൾ എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് 142 വാഹനങ്ങൾ ഫ്ലാഗ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.

Related News