നിയന്ത്രണങ്ങൾ ലംഘിച്ച അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടും

  • 26/05/2025



കുവൈത്ത് സിറ്റി: ആശുപത്രികൾ, മെഡിക്കൽ സെന്‍ററുകൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെ 23 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടു. അംഗീകൃത പരസ്യം ചെയ്യൽ, വൈദ്യശാസ്ത്രപരമായ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ ലംഘിച്ച അഞ്ച് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഉത്തരവിൽ നിർദ്ദേശിച്ചു.

സ്വകാര്യ മെഡിക്കൽ മേഖലയിലെ പരസ്യങ്ങൾ നിയന്ത്രിക്കുന്ന 2023-ലെ മന്ത്രിതല പ്രമേയം നമ്പർ 87 ലംഘിക്കുന്ന ഉള്ളടക്കങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ പ്രത്യേക പരിശോധനാ സംഘങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടികളെന്ന് മന്ത്രാലയം വിശദീകരിച്ചു. ചില പരസ്യങ്ങൾ മെഡിക്കൽ പ്രൊഫഷന്‍റെ ഉന്നതമായ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ശാസ്ത്രീയമായി അംഗീകരിക്കപ്പെടാത്ത രീതികൾ പ്രചരിപ്പിക്കുന്നുണ്ടെന്നും അല്ലെങ്കിൽ പ്രൊഫഷണൽ ധാർമ്മികതയ്ക്ക് നിരക്കാത്ത വാണിജ്യപരമായ സ്വഭാവം ഉണ്ടെന്നും കണ്ടെത്തി.

Related News