ഡ്രൈവിംഗ് ലൈസൻസിനുള്ള യോഗ്യതകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കാൻ തുടങ്ങി; പ്രവാസികൾ മൊബൈൽ ഐഡി വഴി സ്റ്റാറ്റസ് പരിശോധിക്കാൻ നിർദ്ദേശം

  • 27/05/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള യോഗ്യതാ മാനദണ്ഡങ്ങളായ ഏറ്റവും കുറഞ്ഞ ശമ്പളം അല്ലെങ്കിൽ സാധുവായ റെസിഡൻസി സ്റ്റാറ്റസ് എന്നിവ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ആരംഭിച്ചു. ഓട്ടോമേറ്റഡ് ഡാറ്റാ ഷെയറിംഗ് സംവിധാനങ്ങൾ വഴിയാണ് റദ്ദാക്കല്‍. ലൈസൻസ് റദ്ദാക്കിയ ശേഷം ഡ്രൈവിംഗ് തുടരുന്നവരെ ലൈസൻസില്ലാത്ത ഡ്രൈവർമാരായി കണക്കാക്കുകയും നിയമപരമായ അതോറിറ്റികൾക്ക് കൈമാറുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്‍റെ സാധുത കുവൈത്ത് മൊബൈൽ ഐഡി വഴിയോ സഹേല്‍ ആപ്പ് വഴിയോ പതിവായി പരിശോധിക്കാൻ പ്രവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്, കാരണം സ്റ്റാറ്റസ് അറിയാതെ ഇരിക്കുന്നത് നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് അവരെ ഒഴിവാക്കില്ല. ശമ്പളം, താമസ കാലാവധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ സാധാരണ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ട ചില വിഭാഗം താമസക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രിതല നിർദ്ദേശങ്ങളിൽ ഇപ്പോഴും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

Related News