വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി മോഷണം; രണ്ട് അക്രമികൾക്കായി അന്വേഷണം

  • 28/05/2025


കുവൈത്ത് സിറ്റി: തൈമ ഏരിയയിൽ ഒരു ബിദൂണിൽ നിന്ന് 61,000 കുവൈത്തി ദിനാർ പണവും ഔദ്യോഗിക രേഖകളും കൈമാറ്റ ബില്ലുകളും രസീതുകളും കവർന്ന രണ്ട് അക്രമികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് തന്റെ കാറിന് മുന്നിലേക്ക് ഒരു വാഹനം പാഞ്ഞുകയറിയെന്നും അതിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് പേർ പണവും രേഖകളും ബലമായി പിടിച്ചെടുത്തു എന്നും ഇരയായയാൾ മൊഴി നൽകി. അക്രമികളെ തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും എന്നാൽ ഈ വലിയ തുക താൻ കൊണ്ടുപോകുന്നതിനെക്കുറിച്ച് അറിയാമായിരുന്ന ഒരാളെ താൻ സംശയിക്കുന്നതായും ഇര ഉദ്യോഗസ്ഥരെ അറിയിച്ചു. ഇത്രയും വലിയ തുക കൈവശം വെച്ചതിൻ്റെ കാരണം എന്താണെന്നോ ഇദ്ദേഹത്തിൻ്റെ തൊഴിൽ എന്താണെന്നോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.

Related News