റിക്രൂട്ട്മെന്റ് നിയമലംഘനങ്ങൾ; 16 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി

  • 28/05/2025



കുവൈത്ത് സിറ്റി: രജിസ്റ്റർ ചെയ്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ എണ്ണം 482 ആയതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (PAM) ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ആൻഡ് റെഗുലേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. അതോറിറ്റിയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ, റിക്രൂട്ട്മെന്റ് ഓഫീസുകൾ എന്നിവരിൽ നിന്ന് ഡിപ്പാർട്ട്‌മെന്റിന് 462 പരാതികൾ ലഭിച്ചു. ഇതിന്റെ ഫലമായി 16 ഓഫീസ് ലൈസൻസുകൾ റദ്ദാക്കുകയും, 18 എണ്ണത്തിൻ്റെ സസ്പെൻഷൻ നീക്കുകയും ചെയ്തു. മൂന്ന് പുതിയ പ്രൊഫഷണൽ ലൈസൻസുകൾ അനുവദിക്കുകയും 10 ലൈസൻസുകൾ പുതുക്കുകയും ചെയ്തു.

Related News