ബാങ്ക് തട്ടിപ്പ് കേസിൽ പ്രവാസി അറസ്റ്റിൽ

  • 29/05/2025


കുവൈത്ത് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി കുവൈത്ത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വിഭാഗം, ഒരു നേപ്പാൾ പൗരനെ അറസ്റ്റ് ചെയ്തു. അത്യാധുനിക ബാങ്ക് തട്ടിപ്പ് കേസിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. ബാങ്കിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട 2253/2024, 2234/2024 എന്നീ രണ്ട് കേസുകളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്വന്തം നാട്ടുകാരായ വ്യക്തികളിൽ നിന്ന് ബാങ്ക് കാർഡുകളും സിം കാർഡുകളും ഇയാൾ വാങ്ങിയിരുന്നതായി അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് തട്ടിപ്പ് പുറത്ത് വന്നത്.

പരിശോധനയിൽ, ഇയാളുടെ കൈവശം നിന്ന് എട്ട് ബാങ്ക് കാർഡുകളും നാല് സിം കാർഡുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, തൻ്റെ വീട്ടിൽ കൂടുതൽ സാധനങ്ങൾ ഉണ്ടെന്ന് ഇയാൾ സമ്മതിച്ചു. തുടർന്നുള്ള പരിശോധനയിൽ 12 ബാങ്ക് കാർഡുകളും 16 സിം കാർഡുകളും നിരവധി ബാങ്ക് രേഖകളും ഒഴിഞ്ഞ സിം കാർഡുകളും പിടിച്ചെടുത്തു. ഇരകളിൽ നിന്ന് പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് പദ്ധതികളിൽ ഉപയോഗിക്കുന്നതിനായി ഈ കാർഡുകൾ വിദേശത്തേക്ക് അയയ്ക്കുന്ന ഒരു കൂട്ടാളിക്ക് കൈമാറിയെന്നും പ്രവാസി കുറ്റസമ്മതം നടത്തി.

Related News