പ്രവാസി അധ്യാപകരുടെ നിയമനം താൽക്കാലികമായി നിർത്തിവച്ചു; 60 വിദേശ ജീവനക്കാരെ പിരിച്ചുവിടും

  • 29/05/2025


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിൽ പുതിയ കുവൈത്ത് ഇതര അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. സ്കൂൾ വർഷം അവസാനിക്കാറായതിനാലാണിത്. ജോലി ആവശ്യകതകളുടെ പദ്ധതി സിവിൽ സർവീസ് ബോർഡ് അംഗീകരിക്കുന്നതുവരെയും, മന്ത്രാലയത്തിന്റെ സ്പെഷ്യലൈസേഷനുകളുടെ ആവശ്യകത അനുസരിച്ച് (അദ്ധ്യാപകൻ) തസ്തിക നികത്താൻ സാധ്യതയുള്ള സെൻട്രൽ എംപ്ലോയ്മെൻ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കുവൈത്തികളെ നാമനിർദ്ദേശം ചെയ്യുന്നതുവരെയും ഈ സസ്പെൻഷൻ തുടരുമെന്ന് അധികൃതർ പറഞ്ഞു.

സേവനത്തിന്റെ പരമാവധി നിയമപരമായ കാലാവധി പൂർത്തിയാക്കിയ അദ്ധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ 60 വിദേശ ജീവനക്കാരെ പിരിച്ചുവിടാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. മന്ത്രാലയത്തിൻ്റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം വിവിധ വിദ്യാഭ്യാസ ജില്ലകളിലും തലങ്ങളിലും, കൂടാതെ മന്ത്രാലയത്തിൻ്റെ പൊതു ഓഫീസിലും 34 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന കുവൈത്ത് ഇതര ജീവനക്കാരുടെ പേരുകളുടെ സമഗ്രമായ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ പ്രാഥമിക, മധ്യ, സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന വിവിധ വിഷയങ്ങളിലെ 55 അദ്ധ്യാപകരും നിയമപരമായ സേവന കാലാവധി പൂർത്തിയാക്കിയ അഞ്ച് അഡ്മിനിസ്ട്രേറ്റർമാരുമാണ് ഉൾപ്പെടുന്നത്.

Related News