സ്കൂൾ കാന്‍റീൻ നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം

  • 29/05/2025


കുവൈത്ത് സിറ്റി: സ്കൂൾ കാന്‍റീൻ നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം. 
ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി, ഫത്‌വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ അംഗീകാരത്തിനും ഡയറക്ടർ ബോർഡിന്‍റെ അനുമതിക്കും ശേഷമാണ് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തയ്യാറാക്കിയ നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികളെ അനാരോഗ്യകരമായ ഭക്ഷണരീതികളിൽ നിന്ന് സംരക്ഷിക്കുന്നതിനും, സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ആധുനിക ആരോഗ്യ-പോഷകാഹാര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനും, വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഒരു ആരോഗ്യകരമായ വിദ്യാഭ്യാസ അന്തരീക്ഷം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം അംഗീകരിച്ചതെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

Related News