അസ്ഥിര കാലാവസ്ഥ: ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വരെ പൊടി നിറഞ്ഞ കാറ്റ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

  • 30/05/2025


കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വരെ പൊടി നിറഞ്ഞ കാറ്റ് അനുഭവപ്പെടുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വീശാൻ സാധ്യതയുണ്ടെന്നും ഇത് ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ, പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു. കടലിൽ തിരമാലകൾ ആറ് അടിയിലധികം ഉയരാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News