ജഹ്‌റ ഗവർണറേറ്റിൽ പ്രധാന റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചു

  • 30/05/2025



കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിൽ പ്രധാന റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ. ഹൈവേകളുടെയും ഉൾ റോഡുകളുടെയും പരിപാലനത്തിനായുള്ള പുതിയ കരാറുകളുടെ ഭാഗമാണിത്. നിശ്ചിത സമയക്രമമനുസരിച്ച് പദ്ധതികൾ നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയും, ഉയർന്ന നിലവാരമുള്ള എഞ്ചിനീയറിംഗ് മേൽനോട്ടവും പാലിക്കുമെന്നും അൽ മിഷാൻ വ്യക്തമാക്കി. സമഗ്രമായ അറ്റകുറ്റപ്പണികൾ റോഡിന്‍റെ കാര്യക്ഷമതയും നിലനിൽപ്പും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്‍റെ ആനുകാലികവും സമഗ്രവുമായ അറ്റകുറ്റപ്പണികൾ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ് വർദ്ധിപ്പിക്കുന്നതിനും പൂർണ്ണമായ പുനർനിർമ്മാണത്തിന്‍റെ ആവശ്യം വൈകിപ്പിക്കുന്നതിനും ഫലപ്രദമായി സംഭാവന ചെയ്യുന്നുവെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് ചെലവ് കുറയ്ക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related News