ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്ത് വരണ്ട കാലവസ്ഥയും ശക്തമായ കാറ്റും; മുന്നറിയിപ്പ്

  • 02/06/2025


കുവൈത്ത് സിറ്റി: ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്ത് ഉപരിതല ന്യൂനമർദ്ദവും ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥ ആയിരിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടൊപ്പം ശക്തമായ കാറ്റും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറവും അനുഭവപ്പെടും. ജൂൺ 3, 4 തീയതികളിൽ രാജ്യത്ത് വേഗതയേറിയതും പൊടി നിറഞ്ഞതുമായ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ ഇത് ശക്തമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും പ്രതീക്ഷിക്കുന്നതെന്നും, 

പകൽ സമയത്ത് ഉയർന്ന താപനില 39°C നും 42°C നും ഇടയിൽ ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. രാത്രിയിൽ ചൂട് തുടരും, കുറഞ്ഞ താപനില 27°C നും 31°C നും ഇടയിൽ ആയിരിക്കും. രാത്രിയിൽ മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരത്തിൽ എത്താം.

Related News