സബാഹ് അൽ-അഹ്മദ് ഏരിയയിൽ സുരക്ഷാ പരിശോധന; 130 പ്രവാസികളെ അറസ്റ്റ് ചെയ്തു

  • 02/06/2025


കുവൈറ്റ് സിറ്റി : സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ സംയുക്ത സുരക്ഷാ കാമ്പയിനിൽ വിവിധ റെസിഡൻസി സംബന്ധമായ നിയമലംഘനങ്ങൾക്ക് 130 പ്രവാസികളെ അറസ്റ്റ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കാമ്പയിനിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്പനികളെ ലക്ഷ്യമിട്ടായിരുന്നു ഇത്. കസ്റ്റഡിയിലെടുത്തവരിൽ 17 പ്രവാസികൾക്ക് പിഴ ചുമത്തി, 18 പേർക്കെതിരെ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്തു, സാധുവായ തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഹാജരാക്കാൻ കഴിയാത്ത 95 വ്യക്തികളും ഉൾപ്പെടുന്നു

Related News