മയക്കുമരുന്ന് കൈവശം വെച്ചതിന് 112 പേർ അറസ്റ്റിൽ

  • 04/06/2025



കുവൈത്ത് സിറ്റി: മെയ് മാസത്തിൽ വിവിധ രാജ്യക്കാരായ 112 പേരെ മയക്കുമരുന്ന് കൈവശം വെച്ചതിനും അസ്വാഭാവികമായ അവസ്ഥയിൽ കണ്ടെത്തിയതിനും അറസ്റ്റ് ചെയ്ത് റസ്ക്യൂ പട്രോൾ സംഘം. വിവിധ പ്രദേശങ്ങളിലെ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ വഴി പട്രോൾ ഉദ്യോഗസ്ഥർ സംശയാസ്പദമായ മയക്കുമരുന്നുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കൈവശം വെച്ച നിരവധി പേരെയും പിടികൂടിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അറസ്റ്റിലായ എല്ലാവരെയും ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് (DCGD) റഫർ ചെയ്തു. വേനൽക്കാലത്ത് രാജ്യത്തുടനീളം അച്ചടക്കം സ്ഥാപിക്കുന്നതിനും സുരക്ഷ നിലനിർത്തുന്നതിനും റസ്ക്യൂ പട്രോൾ സംഘം അവരുടെ സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കിയതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related News