50 കിലോഗ്രാം മയക്കുമരുന്ന് പിടിച്ച് എയര്‍ കാര്‍ഗോ കസ്റ്റംസ്

  • 08/06/2025



കുവൈത്ത് സിറ്റി: ഏകദേശം 50 കിലോഗ്രാം വരുന്ന വലിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തതായി എയര്‍ കാര്‍ഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന കാർഗോയിലാണ് ഇത് കണ്ടെത്തിയത്. നിരവധി ബാഗുകളിൽ കസ്റ്റംസ് ടാർഗെറ്റിംഗ് ടീമിന് സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്നാണ് ഏകദേശം 33 കിലോഗ്രാം ഹാഷിഷും 17 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആവശ്യമായ കസ്റ്റംസ് നടപടിക്രമങ്ങൾ സ്വീകരിക്കുകയും, പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തതായി കസ്റ്റംസ് കൂട്ടിച്ചേർത്തു.

Related News