മെയ് മാസത്തിൽ 387.3 ദശലക്ഷം ദിനാറിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി കണക്കുകൾ

  • 10/06/2025



കുവൈത്ത് സിറ്റി: മെയ് മാസത്തിൽ രാജ്യത്ത് 530 റിയൽ എസ്റ്റേറ്റ് കരാറുകൾ വ്യാപാരം ചെയ്യപ്പെട്ടുവെന്ന് കണക്കുകൾ. ചൊവ്വാഴ്ച നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ആൻഡ് ഡോക്യുമെന്റേഷൻ ഡിപ്പാർട്ട്‌മെന്‍റ് ആണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഇതിന്‍റെ ആകെ മൂല്യം 387.3 ദശലക്ഷം കുവൈത്തി ദിനാർ (ഏകദേശം 1.3 ബില്യൺ ഡോളർ) ആണ്. സ്വകാര്യ റിയൽ എസ്റ്റേറ്റ് കരാറുകളാണ് പട്ടികയിൽ മുന്നിൽ. 390 പ്രോപ്പർട്ടികൾ 158.6 ദശലക്ഷം ദിനാറിന് (ഏകദേശം 523 ദശലക്ഷം ഡോളർ) വിറ്റഴിഞ്ഞു. ഇതിന് പിന്നാലെ, 125 ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ 185.8 ദശലക്ഷം ദിനാറിന് (ഏകദേശം 613 ദശലക്ഷം ഡോളർ) വ്യാപാരം ചെയ്യപ്പെട്ടു.

വാണിജ്യ മേഖലയിലെ റിയൽ എസ്റ്റേറ്റ് കരാറുകളുടെ ഇടപാടുകൾ ആറ് പ്രോപ്പർട്ടികൾക്ക് 22 ദശലക്ഷം ദിനാർ (ഏകദേശം 22.7 ദശലക്ഷം ഡോളർ) വിലവരുന്നതായി കണക്കുകൾ പറയുന്നു. കൂടാതെ, അഞ്ച് ക്രാഫ്റ്റ് (കൈത്തൊഴിൽ) കരാറുകൾക്ക് 11 ദശലക്ഷം ദിനാറും (ഏകദേശം 36.3 ദശലക്ഷം ഡോളർ), ഒരു കടയുടെ കരാറിന് 3.5 ദശലക്ഷം ദിനാറും (ഏകദേശം 11.55 ദശലക്ഷം ഡോളർ), രണ്ട് വെയർഹൗസ് പ്രോപ്പർട്ടി കരാറുകൾക്ക് 4.4 ദശലക്ഷം ദിനാറും (ഏകദേശം 14.5 ദശലക്ഷം ഡോളർ), തീരദേശ മേഖലയിലെ ഒരു ഇടപാടിന് 1.75 ദശലക്ഷം ദിനാറും (ഏകദേശം 5.7 ദശലക്ഷം ഡോളർ) രേഖപ്പെടുത്തിയിട്ടുണ്ട്.

Related News