മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

  • 12/06/2025



കുവൈത്ത് സിറ്റി: മെഡിറ്ററേനിയൻ കടലിൽ വെച്ച് തകരാറിലായ ഒരു കപ്പലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷപ്പെടുത്തി കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) ഉടമസ്ഥതയിലുള്ള കുവൈത്തി എണ്ണക്കപ്പലായ അൽ ദാസ്മ. ഭക്ഷണവും വെള്ളവുമില്ലാതെ അവശനിലയിലായിരുന്ന അഭയാർത്ഥികളെ, അൽ-ദാസ്മ ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെ കണ്ടെത്തുകയും സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പോർട്ട് സെയ്ദിലേക്ക് പോവുകയായിരുന്ന അൽ ദാസ്മയുടെ ജോലിക്കാർ അപകടത്തിൽപ്പെട്ട കപ്പൽ കണ്ടെത്തുകയായിരുന്നു. 

ഈജിപ്ഷ്യൻ തിരച്ചിൽ, രക്ഷാപ്രവർത്തന അതോറിറ്റിയുമായും കെഒടിസി ഓപ്പറേഷൻസ് ഓഫീസുമായും വേഗത്തിൽ ഏകോപിപ്പിച്ച്, സഹായം നൽകുന്നതിനായി ടാങ്കർ വഴി തിരിച്ചുവിട്ടു. കപ്പലിലെ ജീവനക്കാർ കുടുങ്ങിയ ആളുകൾക്ക് വെള്ളവും ഭക്ഷണവും താൽക്കാലിക താമസസൗകര്യവും നൽകി. പോർട്ട് സെയ്ദിൽ എത്തിയതിന് ശേഷം, അന്താരാഷ്ട്ര സമുദ്ര, മാനുഷിക നിയമങ്ങൾക്കനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച് രക്ഷപ്പെടുത്തിയ അഭയാർത്ഥികളെ വ്യാഴാഴ്ച ബന്ധപ്പെട്ട ഈജിപ്ഷ്യൻ അധികാരികൾക്ക് കൈമാറി.

Related News