ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത്

  • 13/06/2025



കുവൈത്ത് സിറ്റി: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും തള്ളിപ്പറഞ്ഞും കുവൈത്ത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും വ്യക്തമായ ലംഘനവും ഇറാനിയൻ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരം ലംഘനങ്ങൾ അവസാനിപ്പിക്കാനും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ പ്രവർത്തിക്കാനും അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി, തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് കുവൈത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടു.

Related News