പ്രാദേശിക സ്ഥിതിഗതികൾ കാരണം അമീർ കപ്പ് ഫൈനൽ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

  • 16/06/2025


കുവൈത്ത് സിറ്റി: പ്രദേശത്ത് നിലനിലക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ അമീർ കപ്പ് ഫൈനൽ മത്സരം മാറ്റിവച്ചതായി അറിയിപ്പു നൽകി. കുവൈത്ത് എസ്‌സിയും അൽ-അറബി എസ്‌സിയും തമ്മിലായിരുന്നു ഫൈനലിന് തുടക്കത്തിൽ നിശ്ചയിച്ചിരുന്നത്.

മത്സരത്തിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റ് അതികൃതവുമായ സ്ഥാപനങ്ങളുമായും സമഗ്രമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂ.

കായികമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷയും സൗഹൃദപരവും സ്ഥിരതയുമുള്ള അന്തരീക്ഷം ഒരുക്കാനുള്ള പ്രതിബദ്ധത ഫുട്ബോൾ ഫെഡറേഷൻ ആവർത്തിച്ചു. ആഗോള മാനദണ്ഡങ്ങൾ പാലിച്ചും അന്തരാഷ്ട്ര സ്പിരിറ്റ് നിലനിർത്തിയും ഫൈനൽ ഒക്ടോബറിൽ നടത്താനുള്ള സാധ്യതകൾ ആലോചനയിലാണ്.

Related News