അഹമ്മദിയിൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു

  • 16/06/2025



കുവൈത്ത് സിറ്റി: ഒരു ഏഷ്യൻ വംശജൻ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അഹ്മദി ഗവർണറേറ്റിലാണ് സംഭവം. ഇയാളുടെ മൃതദേഹം ആഭ്യന്തര മന്ത്രാലയത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിന് അഹ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ നിന്ന് ഒരു ഏഷ്യൻ വംശജൻ ചാടിയതായി വിവരം ലഭിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും ആംബുലൻസും ഉടൻതന്നെ സംഭവസ്ഥലത്തെത്തി. അവിടെവെച്ച് ഏഷ്യൻ വംശജൻ മരിച്ചതായി കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്യുകയും, ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Related News