താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്

  • 17/06/2025

 


കുവൈത്ത് സിറ്റി: താപനില ഉയര്‍ന്നതോടെ കുതിച്ചുയര്‍ന്ന വൈദ്യുതി ഉപയോഗത്തില്‍ വലിയ കടമ്പ വിജയകരമായി കടന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ വേനൽക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുതി ലോഡായ 17,520 മെഗാവാട്ട് (MW) എന്ന റെക്കോര്‍ഡിലേക്ക് ഉപയോഗം എത്തി. 50നും 52നും ഇടയിൽ ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന പരമാവധി താപനിലയും വൈദ്യുതി ഉപഭോഗ നിരക്കിലെ വർദ്ധനയും ഉണ്ടായിരുന്നിട്ടും ഉൽപ്പാദന യൂണിറ്റുകൾക്ക് രാജ്യത്തിന്‍റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു.

ദോഹ ഈസ്റ്റ് പവർ പ്ലാന്‍റിലെ മൂന്ന് ഉൽപ്പാദന യൂണിറ്റുകൾ അടിയന്തര തകരാർ കാരണം നിർത്തിവെച്ചിരുന്നിട്ടും, ഗൾഫ് പരസ്പരബന്ധത്തിന്‍റെ സഹായത്തോടെ വൈദ്യുതി ഗ്രിഡിന് ആവശ്യം നിറവേറ്റാൻ കഴിഞ്ഞുവെന്നും മന്ത്രാലയം റെക്കോർഡ് സമയത്തിനുള്ളിൽ ദോഹ ഈസ്റ്റ് പവർ പ്ലാൻ്റിലെ മൂന്ന് ഉൽപ്പാദന യൂണിറ്റുകളിൽ രണ്ടെണ്ണം പുനരാരംഭിക്കുന്നതിൽ വിജയിച്ചുവെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമറിന് തീപിടിച്ച മൂന്നാമത്തെ യൂണിറ്റ് സർവീസിൽ തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം നിലവിൽ പ്രവർത്തിക്കുന്നതെന്നും വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു.

Related News