അബ്ദലിവഴി വൻ മരുന്ന് കടത്ത്; 1,837 പെട്ടി മരുന്നുകൾ പിടികൂടി

  • 18/06/2025



കുവൈറ്റ് സിറ്റി: അബ്ദലി അതിർത്തിയിലൂടെ 1,837 പെട്ടി വിവിധ മരുന്നുകൾ കടത്താനുള്ള ശ്രമം കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ അബ്ദാലി കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വിശദമായ പരിശോധനയിൽ ആറ് വലിയ പെട്ടികളിൽ നിന്ന് വിവിധതരം മരുന്നുകൾ നിറച്ച 1,837 ചെറിയ പെട്ടികൾ കണ്ടെത്തി. പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കൂടുതൽ അന്വേഷണത്തിനും ഉചിതമായ നടപടികൾക്കുമായി ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.

Related News