ലോക അഭയാർത്ഥി ദിനം: ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്ത് ഫണ്ട് ഫോർ അറബ് എക്കണോമിക് ഡെവലപ്‌മെന്റ്

  • 20/06/2025



കുവൈത്ത് സിറ്റി: ലോക അഭയാർത്ഥി ദിനത്തിൽ അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്ത് ഫണ്ട് ഫോർ അറബ് എക്കണോമിക് ഡെവലപ്‌മെന്റ് (KFAED) തങ്ങളുടെ കെട്ടിടം നീല നിറത്തിൽ പ്രകാശിപ്പിക്കുമെന്ന് അറിയിച്ചു. ഈ ആഗോള പ്രതിസന്ധിയിൽ തങ്ങളുടെ മാനുഷിക പ്രതിബദ്ധത വ്യക്തമാക്കുകയും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതിൻ്റെയും ഭാഗമാണിത്.

അഭയാർത്ഥി കാര്യങ്ങളിലും മനുഷ്യാവകാശങ്ങളിലും പ്രവർത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് ഏജൻസികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സഹായിക്കുന്നതിൽ കുവൈത്ത് രാജ്യത്തിനും കുവൈത്ത് ഫണ്ടിനും ശക്തമായ പങ്കുണ്ടെന്ന് ഫണ്ടിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹർ പറഞ്ഞു.

Related News