ഖത്തറിലെ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു; എല്ലാ പിന്തുണയും നൽകുമെന്ന് കുവൈത്ത് അമീർ

  • 24/06/2025



കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ഫോൺ സംഭാഷണം നടത്തി. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അൽ ഉദൈദ് വ്യോമതാവളത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഖത്തറിനോടുള്ള ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നതിനായിരുന്നു ഈ സംഭാഷണം. 

ഖത്തറിന്റെ പരമാധികാരം, വ്യോമാതിർത്തി, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിവയുടെ ഗുരുതരമായ ലംഘനമാണ് നടന്ന ആക്രമണമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, കുവൈത്തിൻ്റെ ശക്തമായ നിലപാട് അമീർ ഖത്തർ നേതൃത്വത്തെയും ജനങ്ങളെയും അറിയിച്ചു. ഖത്തറിനും അവിടത്തെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും കുവൈത്തിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്താൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും കുവൈത്ത് അമീർ വാഗ്ദാനം ചെയ്തു.

Related News