സിവിൽ ഡിഫൻസ് കമ്മിറ്റി യോഗം ചേർന്നു

  • 24/06/2025


കുവൈത്ത് സിറ്റി: പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സിവിൽ ഡിഫൻസ് കമ്മിറ്റി യോഗം ചേർന്നു. നവാഫ് അൽ അഹമ്മദ് കെട്ടിടത്തിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അധ്യക്ഷത വഹിച്ചു.

കമ്മിറ്റി വൈസ് ചെയർമാനും ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറിയുമായ മേജർ ജനറൽ അലി അൽ അദ്വാനിയും 32 വിവിധ സർക്കാർ ഏജൻസികളെ പ്രതിനിധീകരിക്കുന്ന കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

പ്രതിസന്ധികളെയും ദുരന്തങ്ങളെയും നേരിടാൻ ദേശീയ സന്നദ്ധത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. ഇത് സമൂഹത്തിന്റെ സുരക്ഷയും ഭദ്രതയും വർദ്ധിപ്പിക്കും. പ്രത്യേക ഫീൽഡ് ഒഴിപ്പിക്കൽ, ഷെൽട്ടർ ടീമുകളുടെ പ്രവർത്തന രീതികളും യോഗത്തിൽ ചർച്ചയായി. ബന്ധപ്പെട്ട അതോറിറ്റികൾ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം വിലയിരുത്തി.

Related News