ഫർവാനിയയിലെ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം

  • 24/06/2025


കുവൈത്ത് സിറ്റി: ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ തുടങ്ങി. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനും പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സാധിച്ചു. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും, കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം നടന്നുവരികയാണ്.

Related News