കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ബുധനാഴ്ചവരെ തുടരും

  • 24/06/2025


കുവൈത്ത് സിറ്റി: ശക്തമായ കാറ്റിന് കുവൈറ്റ് സാക്ഷ്യം വഹിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് ചില സമയങ്ങളിൽ ശക്തിപ്പെടുകയും പൊടി ഉയർത്തുകയും ചെയ്യുമെന്നും, അതിനാൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഈ കാറ്റ് നാളെ വരെ തുടരും. മിതമായതോ ശക്തമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റ് ,ചിലപ്പോൾ ഇതിന് മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. ഇത് പൊടിക്ക് കാരണമാകും. ഈ കാറ്റ് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാക്കും. കൂടാതെ കടൽ തിരമാലകൾ ഏഴ് അടിയിൽ കൂടുതൽ ഉയർത്താൻ കാരണമാകുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News