മയക്കുമരുന്നിനെതിരെയുള്ള ആരോഗ്യ മന്ത്രാലയ ക്യാമ്പയിൻ

  • 26/06/2025



കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായ ആരോഗ്യ മന്ത്രാലയത്തിൻ്റെ
ബോധവൽക്കരണ കാമ്പയിൻ സമാപിച്ചു. ഈ മാസം 12-ന് ആരംഭിച്ച ഈ കാമ്പയിൻ, കുവൈത്ത് സെന്റർ ഫോർ അഡിക്ഷൻ ട്രീറ്റ്‌മെന്റുമായും മറ്റ് നിരവധി സ്ഥാപനങ്ങളുമായും സഹകരിച്ചാണ് നടത്തിയത്. യുവജനങ്ങളെയും കൗമാരക്കാരെയും മയക്കുമരുന്നിൻ്റെ പിടിയിൽപ്പെടാതെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ കാമ്പയിൻ ലക്ഷ്യമിട്ടത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയാകുകയും ആഗോള വെല്ലുവിളിയായി മാറുകയും ചെയ്ത ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഈ അവസരത്തിൽ മന്ത്രാലയത്തിലെ ആരോഗ്യ പ്രൊമോഷൻ വിഭാഗം ഡയറക്ടർ ഡോ. അബീർ അൽ ബഹൂ പറഞ്ഞു.

Related News