ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് കസ്റ്റംസ്

  • 27/06/2025



കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുടെ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ അചഞ്ചലമായ പ്രതിബദ്ധത പുലർത്തുന്നുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്ത് വസ്തുവും പിടിച്ചെടുക്കുന്നതിനായി എല്ലാ അതിർത്തി കടമ്പകളിലും തുറമുഖങ്ങളിലും പരിശോധനകൾ കർശനമാക്കിയതായി കസ്റ്റംസ് അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ ദിനത്തിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ വർധിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Related News