കുവൈത്തിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണപ്പെട്ടു

  • 28/06/2025



കുവൈറ്റ് സിറ്റി : പരേതനായ ഭാനുദാസിന്റെയും, തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18 ) മരണപ്പെട്ടു, അദാൻ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു, തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു, മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു സഹോദരങ്ങളാണ്.

Related News