സിഗരറ്റ് കടത്ത് ; ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച 323 കാർട്ടൺ സിഗരറ്റുകൾ പിടികൂടി

  • 28/06/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കടമ്പയിൽ വെച്ച് ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 323 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ട് വാഹനങ്ങൾ അതിർത്തി ചെക്ക്‌പോസ്റ്റിൽ എത്തുകയും വാഹന പരിശോധനാ മേഖലയിലേക്ക് പോകാൻ നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു. പതിവ് പരിശോധനയ്ക്കിടെ, കസ്റ്റംസ് ഉദ്യോഗസ്ഥർ വൻതോതിൽ ഭക്ഷ്യവസ്തുക്കൾക്കിടയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു.
രണ്ട് വാഹനങ്ങളും രണ്ട് സഹോദരന്മാരുടേതാണെന്നും, ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നു എന്ന വ്യാജേന സിഗരറ്റുകൾ കടത്താൻ ശ്രമിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അനധികൃതമായ ഈ സിഗരറ്റുകൾ തിരിച്ചറിയാതിരിക്കാൻ, ഇവ നിരവധി ഭക്ഷ്യവസ്തുക്കളുടെ കണ്ടെയ്‌നറുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Related News