മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു

  • 28/06/2025



കുവൈറ്റ് സിറ്റി : മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയും, കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയും, സജീവ പ്രവർത്തകനുമായ അൻവർ കാളികാവിന്റെ മൂത്ത മകൻ റാഷിദ് അൻവർ (27 വയസ്സ്)ഇന്ന്( ശനിയാഴ്ച) മരണപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്ട്രോക്ക് വന്നത് കാരണം അദാൻ ഹോസ്പിറ്റലിൽ പ്രവേശിച്ചതായിരുന്നു. ഇന്നലെ മരണം സംഭവിച്ചു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനിയുടെ ഭാര്യാ സഹോദരിയുടെ മകളുടെ മകൻ കൂടിയാണ് മരണപ്പെട്ട റാഷിദ്, സെൻററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകാണുമായിരുന്നു. കെ. ഒ. സി യിൽ എഞ്ചിനീയറായി വർക്ക് ചെയ്യുകയായിരുന്നു. 

മയ്യത്ത് നമസ്കാരം നാളെ വൈകുനേരം മഗ്റിബ് നമസ്ക്കാര ശേഷം സുബ് ഹാൻ മഖ്ബറയിൽ വെച്ച് നിർവ്വഹിക്കുന്നതാണ്. മയ്യത്ത് കുവൈത്തിൽ തന്നെ മറമാടുന്നതാണ്.മുഹമ്മദ് അൻവർ ( പിതാവ്) റസീന പി.പി, (മാതാവ്) ഹന,ഹനൂന ( സഹോദരിമാർ),
ഭാര്യ ( ജൽവ അബ്ദുൽ വഹാ ബ് ), ഹൈസിൻ ആദം ( മകൻ മൂന്ന് വയസ്സ്)

Related News