രാജ്യം വിടുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധം; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ, സഹേൽ ആപ്പ് വഴി എങ്ങിനെ എക്സിറ്റ് പെർമിറ്റ് നേടാം ?

  • 29/06/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യം വിടുന്നതിന് ഇനി ഡിജിറ്റൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം. തൊഴിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി, സഹേൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 2025 ജൂലൈ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. ആർട്ടിക്കിൾ 18 വിസയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും ഇത് ബാധകമാണ്.

പുതിയ സംവിധാനം അനുസരിച്ച്, രാജ്യം വിടുന്നതിന് മുൻപ് തൊഴിലുടമയുടെ അനുമതിയോടെയുള്ള എക്സിറ്റ് പെർമിറ്റ് സഹേൽ ആപ്പ് വഴി നേടണം. ഇതിനായി യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുതൽ 24 മണിക്കൂർ മുൻപ് വരെ അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കാനുള്ള മാർഗം

2025 ജൂലൈ 1 മുതൽ, ആർട്ടിക്കിൾ 18 (പ്രൈവറ്റ്/ഷൂൺ) വിസ ഉള്ള പ്രവാസികൾക്ക് കുവൈത്തിൽ നിന്ന് എയർപോർട്ട് അല്ലെങ്കിൽ കര അതിർത്തി വഴിയായി പുറത്ത്‌ പോകാൻ, എക്സിറ്റ് പെർമിറ്റ് നിർബന്ധമാകും.
ഇത് ഇപ്പോൾ സഹേൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പിലും ലഭ്യമാണ്.


Sahel App വഴി എക്സിറ്റ് പെർമിറ്റ് എങ്ങനെ അപേക്ഷിക്കാം:
1. നിങ്ങളുടെ ഫോൺ തുറന്ന് Sahel App ഓപ്പൺ ചെയ്യുക
→ Services സെക്ഷനിലേക്ക് പോവുക
→ Public Authority for Manpower തിരഞ്ഞെടുക്കുക
→ Expatriate Workers Services → Issue Exit Permit ക്ലിക്ക് ചെയ്യുക.
2. രണ്ട് തിയതികൾ നൽകണം:
ഈ തിയതികൾ നിങ്ങളുടെ ലീവ് (അവധിദിവസം)‌ ഉം തിരികെ വരുന്നത്‌ ഉം സംബന്ധിച്ചതല്ല.
ഒന്നാമത്തെ തിയതി: നിങ്ങൾ യാത്ര ചെയ്യുന്ന ദിവസത്തിന് ഒരു ദിവസം മുൻപ്.
രണ്ടാമത്തെ തിയതി: ആദ്യതിയതിയുടെ ശേഷമുള്ള 7ആം ദിവസം.
ഈ ഇരു തിയതികൾക്കുള്ളിൽ ഏത് ദിവസവും നിങ്ങൾക്ക് യാത്ര ചെയ്യാം.
3. തിയതികൾ കൃത്യമായി നൽകി Submit ചെയ്യുക.
4. നിങ്ങളുടെ അപേക്ഷ നൽകിയ ശേഷം:
നിങ്ങളുടെ സ്പോൺസർ അല്ലെങ്കിൽ അഡ്മിൻ ടീം നോട്ടിഫിക്കേഷൻ ലഭിക്കും.
അവർ അപ്രൂവ് ചെയ്താൽ, നിങ്ങളുടെ Sahel App-ൽ നോട്ടിഫിക്കേഷൻ ലഭിക്കും.
ശേഷം, അറബിക് പിഡിഎഫ് ഫോർമാറ്റിൽ എക്സിറ്റ് പെർമിറ്റ് ഡൗൺലോഡ് ചെയ്യാം.


പ്രധാന നിർദേശങ്ങൾ:
ഒരിക്കൽ അപേക്ഷിച്ചാൽ ഇത് ക്യാൻസൽ ചെയ്യാനാവില്ല, അതിനാൽ സൂക്ഷമമായി അപേക്ഷിക്കുക.
നിങ്ങളുടെ ഫോണിൽ Sahel App ആക്ടീവ് ആണെന്ന് ഉറപ്പാക്കുക.
തിരികെ വരുന്ന തിയതിയുമായി ഇതിന് ബന്ധമില്ല.
നിലവിൽ ഇത് പ്രൈവറ്റ് സെക്ടറിലെ ആർട്ടിക്കിൾ 18 റെസിഡൻസുകാരുടെ മാത്രമാണ് ബാധകമാകുന്നത്.
യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് എങ്കിലും പർമിറ്റ് ലഭിച്ചതായി ഉറപ്പാക്കുക.
നിങ്ങളുടെ സ്പോൺസറോ അഡ്മിൻ ടീമോ Sahel Business App ഉപയോഗിച്ച് നേരിട്ടും പെർമിറ്റ് ഇഷ്യൂ ചെയ്യാൻ കഴിയും.
യാത്ര സമയത്ത്, പെർമിറ്റിന്റെ പ്രിന്റ് കോപ്പി/ മൊബൈൽ പിഡീഎഫ്‌ കോപ്പി കൈവശം ഉണ്ടായിരിക്കണം.


🔴 യാത്രയ്ക്ക് മുമ്പായി എക്സിറ്റ് പെർമിറ്റ് കയ്യിൽ ഉണ്ടെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ എയർപോർട്ടിലും അതിർത്തിയിലും യാത്രാതടസങ്ങൾ നേരിടേണ്ടി വരാം.

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, തൊഴിലുടമ (സ്പോൺസർ) അത് അംഗീകരിക്കണം. തൊഴിലുടമ അനുമതി നൽകിക്കഴിഞ്ഞാൽ, ആപ്പിൽ ഒരു അറിയിപ്പ് ലഭിക്കും. അംഗീകാരം ലഭിച്ച പെർമിറ്റ് ഡൗൺലോഡ് ചെയ്യാനും പ്രിന്‍റ് എടുക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ രംഗത്തെ സുതാര്യതയും സർക്കാർ മേൽനോട്ടവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Related News